വയനാട് കല്‍പറ്റയില്‍ ബസ് അപകടം: 19 പേര്‍ക്ക് പരിക്ക്

Web Desk
Posted on September 18, 2019, 8:35 am

കല്‍പറ്റ: വയനാട് കല്‍പറ്റയില്‍ ബസ് അപകടം.ആഡംബര  ബസ് മറിഞ്ഞാണ്  അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്.

കല്‍പറ്റയ്ക്കടുത്ത് മടക്കി മലയില്‍ വെച്ചാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.