23 April 2024, Tuesday

നാളെ മുതൽ ബസ്, ഓട്ടോ നിരക്കുകൾ കൂടും

Janayugom Webdesk
തിരുവനന്തപുരം
April 30, 2022 9:16 am

സംസ്ഥാനത്ത് നാളെ മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വര്‍ധിക്കും. ബസ് ചാർജ് മിനിമം എട്ടു രൂപയിൽ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാർജ് മിനിമം 25 രൂപയിൽ നിന്നും 30 രൂപയായും കൂടും. ടാക്സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും.

സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ 14 രൂപയിൽ നിന്നും 15 രൂപയും സൂപ്പർഫാസ്റ്റ് സർവീസുകൾ 20 രൂപയിൽ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

എക്സ്പ്രസ്സ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ എയർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ് / സെമീ സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി / ഹൈടെക് ആന്റ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്സിൽ സർവീസുകൾ, മൾട്ടി ആക്സിൽ സർവീസുകൾ, ലോ ഫ്ളോർ എയർകണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് 30 രൂപ (1.5 കിലോമീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി. മീറ്ററിനും 15 രൂപ നിരക്കിൽ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്.

Eng­lish summary;Bus and auto fares will go up from tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.