24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026

കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

Janayugom Webdesk
കൊല്ലം
December 4, 2024 8:54 am

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കൊല്ലം ആര്യങ്കാവിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിഞ്ഞു. 28 പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റ് ആറ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.