June 4, 2023 Sunday

Related news

June 2, 2023
June 2, 2023
June 1, 2023
June 1, 2023
May 31, 2023
May 30, 2023
May 29, 2023
May 29, 2023
May 25, 2023
May 25, 2023

ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം

Janayugom Webdesk
പത്തനംതിട്ട
March 28, 2023 2:17 pm

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടമുണ്ടായത്. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 64 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം ഡ്രൈവരുടെ സ്ഥിതി ഗുരുതരമാണ്. ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തഞ്ചാവൂരില്‍ നിന്ന് വന്ന അയ്യപ്പസംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എല്ലാം ബസിന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Eng­lish Summary;Bus car­ry­ing Sabari­mala pil­grims over­turned into Koka; The con­di­tion of the dri­ver is critical

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.