Thursday
21 Mar 2019

കസാക്കിസ്ഥാനില്‍ ബസിന് തീപിടിച്ച്‌ 52 പേര്‍ മരിച്ചു

By: Web Desk | Thursday 18 January 2018 3:54 PM IST


അസ്താന: കസാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ബസിന് തീപിടിച്ച്‌ 52 പേര്‍ മരിച്ചു. അഞ്ചു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പ്രദേശിക സമയം 10.30 ന് ഇര്‍ഗീസ് ജില്ലയിലെ അക്തോബിലായിരുന്നു അപകടമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ബസില്‍ 55 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് ഉണ്ടായിരുന്നതെന്ന് എമര്‍ജെന്‍സി സര്‍വീസസ് മന്ത്രാലയം അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഉസ്ബക്ക് പൗരന്മാരോ റഷ്യക്കാരോ ആണ് ബസിലുണ്ടായിരുന്നത്. സമര- ഷ്യംശകന്ത് റൂട്ടില്‍ ആണ് അപകടം നടന്നത്. റഷ്യയിലെ നിര്‍മ്മാണ മേഖലയിലേക്ക് പോകുന്നതിനു ഉസ്ബക്കിസ്ഥാനിലേക്കുള്ള അഭയാര്‍ത്ഥി തൊഴിലാളികള്‍ ഉപയോഗിക്കുന്ന റൂട്ടാണിത്.

Related News