യാത്രക്കാരന്‍ കുഴഞ്ഞ് വീണ സംഭവം; ബസ് ജീവനകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Web Desk
Posted on April 04, 2018, 7:09 pm

കൊച്ചി: സ്വകാര്യ ബസില്‍ ബോധമറ്റ് വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാത്ത ബസ് ജീവനകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അനേ്വഷണം നടത്തി ജില്ലാ പോലീസ് മേധാവി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.സ്വകാര്യബസ് ജീവനക്കാരുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. തങ്ങളുടെ ബസിലെ യാത്രക്കാരനാണെ പരിഗണനയെങ്കിലും മരിച്ചയാളിന് നല്‍കണമായിരുന്നെ് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

യാത്രക്കാരന് സുഖമില്ലാതായ സ്ഥലത്തിനു സമീപത്തായിരുന്നു സിറ്റി ആശുപത്രി. യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അവരെ ആശുപത്രിയിലെത്തിക്കേണ്ട ധാര്‍മ്മികബാധ്യത ബസ് ജീവനകാര്‍ക്കുണ്ട്. യാത്രക്കാരന് രോഗമുണ്ടായാല്‍ അയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കണമെന്ന ഉത്തരവാദിത്വം ലൈസന്‍സുള്ള കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുണ്ട്. ബസ് ജീവനക്കാര്‍ നിയമപരമായ ബാധ്യത നിറവേറ്റാത്തതു കാരണമാണ് യാത്രക്കാരനായ വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചതെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു.