റോഡില്‍ ഇറക്കിവിട്ട രോഗി മരിച്ചു; സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Web Desk
Posted on September 12, 2019, 12:20 pm

മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ സ്വകാര്യബസില്‍ നിന്ന് ബസ് ജീവനക്കാര്‍ ഇറക്കി വിട്ട രോഗി കുഴഞ്ഞുവീണ് മരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എ ഇ സേവ്യറാ(68) ണ് മരിച്ചത്. ബസില്‍ കുഴഞ്ഞു വീണ രോഗിയ്ക്ക് ചികിത്സ നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഴഞ്ഞു വീണ രോഗിയെ അഞ്ച് കിലോമീറ്ററിന് ശേഷമാണ് ഇറക്കി വിട്ടത്. അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.