ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ആറു മരണം; 39 പേര്‍ക്ക് പരിക്ക്

Web Desk
Posted on June 25, 2019, 9:48 am

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 39പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഛത്തീസ്ഗഡിലേയ്ക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടകാരണമെന്തെന്ന് വ്യക്തമല്ല.

YOU MAY LIKE THIS VIDEO