Friday
22 Feb 2019

സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 27 പേര്‍ക്കു പരുക്ക്

By: Web Desk | Tuesday 6 February 2018 6:17 PM IST

പാലക്കാട് : കല്ലടിക്കോട് മീന്‍വല്ലം റൂട്ടില്‍ ചെമ്പന്‍തിട്ടയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 28 പേര്‍ക്കു പരുക്ക്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. മൂന്നേക്കറില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കു വന്ന ജൂലിയ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും മൂലം ബസ് നിയന്ത്രണം വിട്ട് മറിയുകയയാരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബസിലെ ജീവനക്കാരനായ മണ്ണാര്‍ക്കാട് കാഞ്ഞിരം പൂവത്തിങ്കല്‍ ഗോപാലന്റെ മകന്‍ ദീപു (22) ആണ് തല്‍ക്ഷണം മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.