ഡ്രൈവര്‍ക്കുനേരെ പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ എറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

Web Desk
Posted on June 30, 2018, 1:03 pm

യാത്രക്കിടെ ഒരു യുവതി ഡ്രൈവര്‍ക്കുനേരെ പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ എറിഞ്ഞു, ഒഴിവായത് വന്‍ ദുരന്തം. ബസ് യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ പോര്‍ട്ടബിള്‍ ചാര്‍ജറുമായി കയറിയ യുവതിയുടെ ബാഗില്‍ നിന്നും കത്തിയ പോര്‍ട്ടബിള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഡ്രൈവര്‍ സീറ്റിനു നേരെ വലിച്ചെറിയുകയായിരുന്നു. സൗത്ത് ഈസ്റ്റ് ചൈനയിലാണ് സംഭവം

ഉടന്‍ തന്നെ ഡ്രൈവര്‍ സീറ്റിനടുത്തുള്ളി അഗ്‌നിശമന സംവിധാനം ഓണ്‍ ചെയ്യുകയും തീ അണയ്ക്കുകയും ചെയ്തു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

https://youtu.be/JLSl_Fzfmn0