നടപ്പാതയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; ഏഴ് മരണം

Web Desk
Posted on October 11, 2019, 9:48 am

ലക്‌നൗ: നടപ്പാതയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗംഗഘട്ടിനടുത്ത് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

നാല് സ്ത്രീകളും ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു എല്ലാവരും. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടു നല്‍കി. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.