ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി

Web Desk
Posted on August 20, 2019, 6:53 pm

വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു. വിവിധ ഭാഗങ്ങളിലായി റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് അടിയന്തരമായി മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതും ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചതും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി.

YOU MAY LIKE THIS VIDEO