മിന്നൽ പണിമുടക്ക്; പ്രശ്നങ്ങൾക്ക് തുടക്കമിട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ നടപടി

Web Desk
Posted on March 06, 2020, 11:26 am

ജനജീവിതത്തെ വലച്ചു കൊണ്ട് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന മിന്നൽ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു.കെ എസ് ആർ ടി സി യിൽ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. മിന്നൽ പണിമുടക്കിന് തുടക്കമിട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്ന് കളക്ടർ റിപ്പോർട്ടിൽ പറയുന്നു.

മിന്നൽ പണിമുടക്ക് ശരിയായ സമര രൂപമല്ല. നടപടി അന്തിമ റിപ്പോർട്ടിന് ശേഷമെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇടക്കാല റിപ്പോർട്ടിന് മേൽ നടപടി എടുക്കാൻ സാധിക്കില്ല. ബസ് വഴിയിലിടാതെ ജീവനക്കാർക്ക് സമരം നടത്തമായിരുന്നു. മിന്നൽ സമരവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നൽകും.
മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ചത് നിർഭാഗ്യകരമായ സംഭവമാണ്. തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടിയെന്നും മന്ത്രി പറഞ്ഞു.

updat­ing..,

ENGLISH SUMMARY: Bus strike fol­low up

YOU MAY ALSO LIKE THIS VIDEO