Web Desk

പാലക്കാട്

March 10, 2020, 5:49 pm

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Janayugom Online

നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമര സമിതി അറിയിച്ചു. ബസ് ഫെയര്‍ റിവിഷന്‍ സമിതി 17ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ ഹിയറിംഗിന് വിളിച്ചിരിക്കുന്ന സാഹചര്യത്തിലും, എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചതിനാലുമാണ് നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെയ്ക്കുന്നതെന്ന് സമരസമിതി നേതാക്കളായ ടി ഗോപിനാഥന്‍, ലോറന്‍സ് ബാബു, ഗോകുല്‍ദാസ്, വി ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

ഡിസല്‍-നികുതി-ഇന്‍ഷുറന്‍സ് ‑സ്പെയര്‍പാര്‍ട്സ് എന്നിവയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളെ മുതല്‍ അനശ്ചിതകാല ബസ് സമരത്തിന് ബസ് ഉടമ സംയുക്ത സമര സമിതി നോട്ടീസ് നല്‍കിയിരുന്നത്.

Eng­lish Sum­ma­ry: Bus strike postponed

You may also like this video