സ്വകാര്യ ബസ് സമരം മാറ്റി

Web Desk
Posted on January 30, 2018, 5:51 pm

തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം മാറ്റിവെച്ചത്.

 ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായും പ്രതിനിധികള്‍ പറഞ്ഞു.