16 July 2024, Tuesday
KSFE Galaxy Chits

Related news

July 16, 2024
July 16, 2024
July 14, 2024
July 14, 2024
July 13, 2024
July 10, 2024
July 9, 2024
July 8, 2024
July 7, 2024
July 4, 2024

തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

Janayugom Webdesk
തിരുവനന്തപുരം
May 31, 2022 8:34 am

തിരുവനന്തപുരം – തെങ്കാശി ദേശീയപാതയില്‍ കൊല്ലം മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. എണ്‍പതിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മടത്തറയില്‍ നിന്ന് കുളത്തുപ്പുഴയിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. പാറശാലയില്‍ നിന്നും തെന്മലയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. 

പരുക്കേറ്റവരില്‍ കുറച്ച് പേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 41 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരു കുഞ്ഞിന് സാരമായ പരുക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

Eng­lish Summary:Buses col­lide in Thiruvananthapura
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.