മുംബൈ-ദില്ലി വിമാന യാത്രക്കിടെ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ 17കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുംബൈ വ്യവസായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. വികാസ് സച്ദേവിനെയാണ്(41) പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രത്യേക കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്. മുന്‍ നടിയടക്കമുള്ള ഏഴ് പേരെയാണ് കോടതി സാക്ഷിവിസ്താരം നടത്തിയത്.
2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. പാതിമയക്കത്തില്‍ തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്. ശവസംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും മാനസിക സമ്മര്‍ദ്ദത്താല്‍ ഉറങ്ങിയപ്പോള്‍ കാല്‍ അറിയാതെ അവരുടെ ശരീരത്തില്‍ തട്ടിയതാണെന്നും വ്യവസായിയുടെ ഭാര്യ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി അത് വിലയ്ക്കെടുത്തില്ല.
English Summary: Businessman convicted for 3 years for molesting teen actress in flight.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.