വ്യാപാരി ജന്മദിനം ആഘോഷിച്ചത് പിഴ അടക്കാന്‍ മാര്‍ഗമില്ലാതെ തടവുതുടര്‍ന്നവരെ മോചിപ്പിച്ച്

Web Desk
Posted on July 22, 2019, 5:05 pm

ആഗ്ര;വ്യാപാരി തന്റെ ജന്മദിനം ആഘോഷിച്ചത് പിഴത്തുക അടക്കാന്‍ മാര്‍ഗമില്ലാതെ തടവുതുടര്‍ന്നവരെ മോചിപ്പിച്ച്. ആഗ്രയിലെ വ്യാപാരി മോത്തിലാല്‍ യാദവ് ആണ് ശനിയാഴ്ച 17 പേരെ ജയിലില്‍നിന്നും മോചിപ്പിച്ചത്. തന്റെ 73-ാമത് ജ്ന്മദിനം അസാധാരണമായി ആഘോഷിക്കാന്‍ തീരുമാനിച്ച യാദവിനോട് മകനാണ് ജയിലില്‍ പിഴഅടക്കാന്‍ മാര്‍ഗമില്ലാതെ തടവുനീളുന്ന ദരിദ്രരായവരുടെ കാര്യം പത്രത്തില്‍വായിച്ചത് പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ 17 പേര്‍ക്കായി 32380രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. ആയിരം രൂപ അടയ്ക്കാനില്ലാതെ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ തുടരുന്നവര്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു. ദൂരെ പോകേണ്ടവര്‍ക്ക് വഴിച്ചെലവുകൂടി നല്‍കിയാണ് യാദവ് യാത്രയാക്കിയത്. നേരത്തേയും തന്റെ ജന്മദിനങ്ങള്‍ക്ക് അസാധാരണ സഹായ പദ്ധതികള്‍ നടപ്പിലാക്കിയ ആളാണ് യാദവ്.