October 2, 2022 Sunday

Related news

January 31, 2022
October 16, 2021
October 11, 2021
October 3, 2021
August 7, 2021
July 20, 2021
October 18, 2020
September 13, 2020
June 5, 2020
February 22, 2020

സഞ്ചാരികളുടെ മനം കവരുന്ന വിസ്മയ കാഴ്ചകളൊരുക്കി ഷാർജയിലെ ചിത്രശലഭങ്ങളുടെ വീട്

Janayugom Webdesk
ഷാര്‍ജ
September 13, 2020 5:33 pm

അത്യപൂർവമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽനൂർ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതികാഴ്ചകളോടൊപ്പം വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകൾ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാൻ പാകത്തിലുള്ളതാണ്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.2&permmsgid=msg-f:1677718366927486461&th=174873f73ddc7dfd&view=fimg&disp=thd&attbid=ANGjdJ-qzpm76tm0iBoNiYgRyeaTiFIL0Dl8DG4N_LCCOIa9aFDuKViOuYhUVqqbAb8hqthAdpuY9ILTT4nVrbe4h_lpWvJVgsH8MDo-u0o7SoZ7KbQ0j-I9vBWEQr4&ats=2524608000000&sz=w1366-h637

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമെത്തിക്കുന്ന, ഇരുപത് വ്യത്യസ്ത ഇനങ്ങളിലെ നൂറുകണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഓരോ രണ്ടാഴ്ചയിലുമെത്തിക്കുന്ന പ്യൂപ്പകൾ പ്രത്യേകം സജ്ജീകരിച്ച ​ചില്ലുകൂട്ടിൽ പരിപാലിക്കുന്നു. ദിവസങ്ങൾക്കു ശേഷം ചിറകുവിടർത്തുന്ന ചിത്രശലഭങ്ങൾ ശലഭവീട്ടിലേക്ക് പറന്നിറങ്ങുന്നു. പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിനകത്തൂടെ നടക്കാനും കാഴ്ചകൾ കാണാനും ചിത്രശലഭങ്ങളോടൊപ്പം ഫോട്ടോയെടുക്കാനുമെല്ലാം സഞ്ചാരികൾക്ക് അവസരമുണ്ട്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.3&permmsgid=msg-f:1677718366927486461&th=174873f73ddc7dfd&view=fimg&disp=thd&attbid=ANGjdJ9K_tkMrjGTLnq-0G0X5bDwybuPak4X-vxEsUEzRl9Cr8-48Vq1snB9SH2x0Ynwq1OzEy793mndAqNWv8aAIeGUR9XUuRtEsk9ufYeFWeW1G3B4NHsjJiNhU2U&ats=2524608000000&sz=w1366-h637

വിനോദവും വിജ്ഞാനവും പ്രകൃതികാഴ്ചകളും സമ്മേളിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദ വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ് അൽ നൂർ ദ്വീപ്. ന​ഗരത്തിരക്കിൽ നിന്നു മാറി പച്ചപ്പു നിറഞ്ഞ കാഴ്ചകളാസ്വദിക്കാനും വ്യത്യസ്ത ഇനം വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാനുമെല്ലാം ദ്വീപിൽ അവസരമുണ്ട്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.4&permmsgid=msg-f:1677718366927486461&th=174873f73ddc7dfd&view=fimg&disp=thd&attbid=ANGjdJ-fBA59ng6mMDo9ftYdelXTh6ukyQS9UKMznLMFSfZ5v0HlC1MzLBCjK16LIvQqnEGW8Hrj533Rtx9Nkj2WoFcHjeG4lJbdft6ji8hSgeMG4_UrePsftVZqPqw&ats=2524608000000&sz=w1366-h637

യുഎഇയിലെ ദേശാടനപക്ഷികളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നുകൂടിയാണ് അൽ നൂർ ദ്വീപ്.
ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന അൽനൂർ ദ്വീപ് ഖാലിദ് ല​ഗൂണിലാണ് സ്ഥിതിചെയ്യുന്നത്. രാവിലെ 9 മുതൽ രാത്രി 11 വരെ ദ്വീപ് കാഴ്ചകൾ കാണാം. ശലഭവീട് രാവിലെ 9 മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുക. 35 ദിർഹമാണ് ദ്വീപിലേക്കുള്ള പ്രവേശനനിരക്ക്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.1&permmsgid=msg-f:1677718366927486461&th=174873f73ddc7dfd&view=fimg&disp=thd&attbid=ANGjdJ-1n-Ab4q9pu36AIO50mHfIURYSZJDbO7qG7kQq4W7Q8CnkeJgx-qrm4f1L4dWXWLhFZvDnVLE6ikUVBs2d1haRzeVx800pR9RajF9YXe4ZSgOKfdDvd-nMUBA&ats=2524608000000&sz=w1366-h637

Eng­lish summary:Butterfly House In Sharja
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.