June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ബക്സർ ജയിലിൽ 10 തൂക്കുകയർ ഒരുങ്ങുന്നു: ആ പ്രതികൾക്കെന്ന് സൂചന

By Janayugom Webdesk
December 9, 2019

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്നും പ്രതികളിലൊരാളായ വിനയ് ശർമ്മ നൽകിയ ദയാഹർജി തള്ളണമെന്നുമുള്ള അവശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നു കേൾക്കുന്നത്. എന്നാൽ പ്രതികളെ തൂക്കിക്കൊല്ലുന്നതിനായി ജയിലിൽ ആരാചാർ ഇല്ലാത്തത് ജയിൽ അധികൃതർക്ക് വലിയ പ്രശ്നമായിരുന്നു. തുടർന്ന് നിരവധി പേർ തങ്ങളെ ആരാചാരാക്കൂ എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു. എന്തു തന്നെയായാലും പ്രതികൾക്ക് തൂക്കുകയർ ഉറപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. പ്രതികൾക്കായുള്ള തൂക്കുകയാർ തയ്യാറാക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിഹാറിലെ ബക്സർ സെൻട്രൽ ജയിലിലാണ് നാലു പ്രതികളെയും തൂക്കിലേറ്റുന്നതിനായുള്ള കയറുകൾ തയ്യാറാക്കുന്നത്. പത്ത് തൂക്കുകയറാണ് ജയിൽ തയ്യാറാകുന്നത്. 2001 ലെ പാർലമെറ്റ് ആക്രമണത്തിൽ വധശിക്ഷയ്ക്ക് വിധിച്ച അഫ്സൽഗുരുവിനെ തൂക്കിലേറ്റുന്നതിനായി തിഹാർ ജയിയലേക്ക് കയർ തയ്യാറാക്കി നൽകിയതും ഇതേ ബക്സർ സെൻട്രൽ ജയിലിൽ നിന്നാണ്. തൂക്കു കയർ തയ്യാറാക്കുന്നതിൽ ഏറെ പ്രശസ്തമാണ് ബക്സർ ജയിൽ.

you may also like this video

പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. 2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബർ 29ന് എലിസബത്ത് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.