Web Desk

ന്യൂഡല്‍ഹി

September 08, 2021, 10:40 pm

വ്യോമസേനക്കായി 56 വിമാനങ്ങള്‍ വാങ്ങുന്നു

ഇവയില്‍ 40 എണ്ണം ടാറ്റാ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും
Janayugom Online

സെെനിക യാത്രാ വിമാനമായ 56 സി ‑295 എംഡബ്ലു വാങ്ങുന്നതിനായി എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പേസ് ഓഫ് സ്പെയ്സുമായുള്ള കരാര്‍ ഇന്ത്യ അംഗീകരിച്ചു. കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റിയാണ് കരാര്‍ അംഗീകരിച്ചത്. ടാറ്റ കൺസോർഷ്യമാകും ഭൂരിഭാഗം യൂണിറ്റുകളും നിർമ്മിക്കുക. വ്യോമസേനയുടെ കാലഹരണപ്പെട്ട അവ്രോ വിമാനങ്ങള്‍ക്ക് പകരമായാണ് പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങുന്നത്. 

16 വിമാനങ്ങളാണ് സ്പെയിനില്‍ നിന്ന് വാങ്ങുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കെെമാറണമെന്നാണ് വ്യവസ്ഥ. 40 എണ്ണം ടാറ്റാ കണ്‍സോര്‍ഷ്യം തദ്ദേശീയമായി നിര്‍മ്മിക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇത് കെെമാറണം. ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി സെെനിക വിമാനം നിര്‍മ്മിക്കുന്നത്. 20,000 കോടി മുതൽ 21,000 കോടി രൂപ വരെയാണ് വിമാനം വാങ്ങുന്നതിനായുളള ചെലവ് പ്രതീക്ഷിക്കുന്നതെന്നും വിനിമയ നിരക്കിനെ ആശ്രയിച്ച് വിലയില്‍ മാറ്റം വരാമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 

അഞ്ച് മുതല്‍ പത്ത് ടണ്‍ വരെ വഹിക്കാന്‍ ശേഷിയുളളവയാണ് 56 സി ‑295 എംഡബ്ലു വിമാനങ്ങള്‍. അതിവേഗവും സൈനീകരുടേയും ചരക്കുകളുടെയും പാരാ ഡ്രോപ്പിംഗിനുമായി റിയർ റാമ്പ് ഡോര്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയും ഈ വിമാനങ്ങള്‍ക്കുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മ്മിത അവ്രോ 1960 കളുടെ തുടക്കത്തിലാണ് വ്യോമസേനയുടെ ഭാഗമായത്. 

ENGLISH SUMMARY:Buys 56 air­craft for the Air Force
You may also like this video