Web Desk

കൊച്ചി/കോട്ടയം

June 28, 2020, 6:18 pm

2021-ഓടെ ഇന്ത്യയിലെ ഓര്‍ഗാനിക് ഉല്‍പ്പന്ന വിപണി 2000 കോടി രൂപ കടക്കും

Janayugom Online

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5000‑ത്തോളം ജൈവകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ചെറുകിട സംരംങ്ങള്‍ ആരംഭിക്കുന്നതിന് വിദേശത്തു നിന്നു തിരിച്ചു വന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ബോധവല്‍ക്കരിക്കുന്നതിനുള്ള വെബിനാര്‍ ശനിയാഴ്ച വൈകീട്ട് നാല് മുതല്‍ ആറ് വരെ നടന്നു.

കര്‍ഷക കൂട്ടായ്മയായ മണര്‍കാട് മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണന സ്ഥാപനമായ പ്ലാന്‍ട്ടോണും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള 263 പേര്‍ പങ്കെടുത്തു. സാമൂഹ്യസംരംഭകന്‍ ബിജുമോന്‍ കുര്യന്‍, സാമ്പത്തിക് ഉപദേഷ്ടാവ് ബിനോയ് വര്‍ഗീസ്, മാസ് സിഇഒ ശ്രീകുമാര്‍ എം എസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ അനന്തരാജ് കൃഷ്ണദാസ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലൈഫ് കോച്ച് ചെറിയാന്‍ വര്‍ഗീസ് മോഡറേറ്ററായിരുന്നു.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓര്‍ഗാനിക് ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ഓര്‍ഗാനിക്ബിസ്സെന്ന് ബിജുമോന്‍ കുര്യന്‍ വിശദീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021-ഓടെ ഇന്ത്യയിലെ ഓര്‍ഗാനിക് ഉല്‍പ്പന്ന വിപണി 2000 കോടി രൂപ കടക്കും. ഉപഭോക്താക്കള്‍ക്ക് ഏത് ജൈവകര്‍ഷക സംഘടനയുടെ ഉല്‍പ്പന്നമാണെന്നറിയാന്‍ ക്യുആര്‍ കോഡ് ഉപയോഗിക്കാം. ഓര്‍ഗാനിക് ഷോപ്പുകളിലൂടെ ആഭ്യന്തര വിപണിയില്‍ ധാന്യങ്ങള്‍, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ഡ്രൈ ഫൂട്‌സ്, റെഡി റ്റു ഈറ്റ് വിഭവങ്ങള്‍ എന്നിവ വിപണനം ചെയ്യാനാണ് ഓര്‍ഗാനിക്ബിസ്സ് വഴി തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ ജൈവോല്‍പ്പന്നങ്ങള്‍ക്ക് 25%-ത്തിലേറെ പോഷകമൂല്യങ്ങള്‍ കൂടുതലാണെന്ന് ചോദ്യാത്തര സെഷനില്‍ ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ചു. ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്നത് സര്‍ട്ടിഫൈഡ് ജൈവകര്‍ഷകരാണെന്ന് ഉറപ്പുവരുത്തണം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജൈവിക്ഭാരത് ലേബലുള്ള ഉല്‍പ്പന്നങ്ങളാണ് പ്ലാന്റോണ്‍ ഓര്‍ഗാനിക് വിപണിയിലെത്തിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് അല്‍പ്പം വിലയേറുമെങ്കിലും ഓര്‍ഗാനിക് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വരുന്ന ആശുപത്രി ബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളാണ് ആദായകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:By 2021, the organ­ic prod­uct mar­ket in India will cross Rs 2000 crore
You may also like this video