അമിത് ഷാ സംസ്ഥാനത്തെ അപമാനിക്കുന്നു: ചന്ദ്രബാബു നായിഡു

Web Desk
Posted on March 25, 2018, 9:11 am

ഹൈദരാബാദ്: അമിത് ഷായുടെ കത്തിന് മറുപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. അമിത് ഷാ കള്ളം പറയുകയാണെന്നും, കത്തിലൂടെ സംസ്ഥാനത്തെ അപമാനിക്കുകയാണ് ബിജെപി അധ്യക്ഷന്‍ ചെയ്തതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രക്കായി നല്‍കിയ ഉറപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി പുറകോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന് അമിത്ഷാ കത്തയച്ചത്. എന്‍ഡിഎ വിടാനുള്ള ടിഡിപി തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്നും അമിത്ഷാ കത്തില്‍ പറയുന്നു.