സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2020 നോമിനേഷനുകൾ ക്ഷണിക്കുന്നു
Janayugom Webdesk
ഷാർജ
February 23, 2020 5:06 pm
യുവകലാസാഹിതി ഷാർജ നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ നാലാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക‑സാഹിത്യ‑പത്രപ്രവർത്തന മേഖലകളിലോ സാമൂഹ്യ പ്രവർത്തന മേഖലയിലോ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nominate2020 എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ആർക്കും നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തിയായിരിക്കും പുരസ്കാരം മാർച്ച് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കുക.
മാർച്ച് 20 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിപുലമായ സാംസ്കാരിക സദസ്സിൽവെച്ച് സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം സമർപ്പിക്കും.
ENGLISH SUMMARY: C K Chandrappan; award nominations invite
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.