Web Desk

കൊച്ചി

November 21, 2020, 5:45 pm

ശാരീരികമായും മാനസികമായും പീഡിപ്പിക്കല്‍; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണവുമായി യുവതിയും അമ്മയും

Janayugom Online

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ ഭാര്യ സഹോദരിയും അമ്മയും രംഗത്ത്. സി കൃഷ്ണകുമാർ കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇരുവരുടെയും ആരോപണം. സ്ത്രീകളോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് കൃഷ്ണകുമാർ തന്നോടും അമ്മയോടും കാണിതച്ചതെന്ന് ഭാര്യ സഹോദരി സിനിസേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ മൂടിവച്ച കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയാൻ നിർബന്ധിതമായത് പാർടിയും തങ്ങളെ കൈവിട്ടതുകൊണ്ടാണെന്ന് അവർ പറഞ്ഞു. സ്വന്തം വീട്ടിൽ അഴിമതിക്ക് തുടക്കമിട്ട കൃഷ്ണകുമാറിന്റെ സി കൃഷ്ണകുമാമുഖം ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18ാംവാർഡിൽ സ്ഥാനാർഥിയായതെന്ന് ഭാര്യമാതാവ് സി കെ വിജയകുമാരി പറഞ്ഞു.

എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചുവർഷങ്ങൾക്കുശേഷം വീട് തട്ടിയെടുക്കാൻ കൃഷ്ണുകുമാർ ശ്രമിക്കുകയായിരുന്നു. വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു. എംബിഎ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനൽകുന്നില്ല. എവിടെയെങ്കിലും ജോലിക്ക് കയറിയാൽ അടുത്ത ദിവസം ഒഴിവാക്കുന്നു- സിനി പറഞ്ഞു.

അമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാർ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛൻ സേതുമാധവൻ അസുഖബാധിതനായി കിടന്നപ്പോൾ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചു. ഏഴ് വർഷമായി പീഡനം തുടരുകയാണ്. നാട്ടുകാർക്ക് മുന്നിൽ വച്ച് കൃഷ്ണകുമാർ അതിക്രൂരമായി മർദ്ദിച്ചു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്ത്രീയെന്ന നിലയിൽ കാണണമെന്ന് പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പ്രശ്നങ്ങൾ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങൾ എന്തിന് പാർടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു മറുപടി. കൃഷ്ണകുമാറിന്റെ പീഡനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോട് പറഞ്ഞെങ്കിലും അദ്ദേഹവും കൃഷ്ണകുമാറിന് കൂട്ടാണ്. ആർഎസ്എസ് നേതാവ് സുഭാഷ്ജിയോട് സംസാരിച്ചു. അവരുടെ പേര് പറയാൻ പോലും അറപ്പാണെന്നും സിനി പറഞ്ഞു.

നാമനിർദ്ദേശ പത്രിക തള്ളിക്കാൻ ബിജെപി നേതാക്കൾ ഇടപെട്ടു. നിർദ്ദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിച്ചു. തങ്ങളെ അറിയില്ലെന്നും ഒപ്പിട്ടത് അറിവോടെയല്ലെന്നും അഫിഡവിറ്റിൽ പറയുന്ന ഇദ്ദേഹം കുടുംബകാര്യങ്ങൾ വരെ ഉൾപ്പെടുത്തിയത് എങ്ങനെയെന്നും ചോദിച്ചു.

ENGLISH SUMMARY: c krish­naku­mar tor­ture wife’s sis­ter and mother

YOU MAY ALSO LIKE THIS VIDEO