പാലാ നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം സി രാധാകൃഷ്ണന്

Web Desk
Posted on August 01, 2019, 12:44 pm

കോട്ടയം: മഹാകവി പാലാ നാരായണന്‍ നായരുടെ സ്മരണയ്ക്കായി പാലാ കിഴതടയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പാലാ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്.അരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സി രാധാകൃഷ്ണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ബാങ്ക് ഭാരവാഹികളും അവാര്‍ഡ് ജൂറി അംഗങ്ങളും കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.