June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സിഎഎയെ വിമർശിച്ച് സ്കൂൾ നാടകം; കുട്ടികളെ തുടർച്ചയായി ചോദ്യം ചെയ്ത് പൊലീസ്

By Janayugom Webdesk
February 4, 2020

ക​ർ​ണാ​ട​ക​ത്തി​ൽ പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ർ​ശി​ക്കു​ന്ന നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​കളെ തുടർച്ചയായി ചോദ്യംചെയ്യലിന് വിധേയമാക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധം. വി​ദ്യാ​ർ​ഥി​ക​ളെ നാ​ല് ദി​വ​സം തു​ട​ർ​ച്ച​യാ​യി അ​ഞ്ച് മ​ണി​ക്കൂ​ർ വീതമാണ് പൊലീസ് ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കി​യത്. അതേസമയം നാടകത്തിൽ അഭിനയിച്ച ഒരു സ്കൂൾ വിദ്യാർത്ഥിയുടെ വി​ധ​വ​യാ​യ അ​മ്മ​യെ​യും പ്ര​ധാ​നാ​ധ്യാ​പി​ക​യെയും പൊലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെയ്തു.

ക​ഴി​ഞ്ഞ ജ​നു​വ​രി 26 നാ​ണ് സ്കൂ​ളി​ൽ നാ​ട​കം അ​ര​ങ്ങേ​റി​യ​ത്. നാ​ട​ക​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ർ​ശി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഏ​താ​നും വ​രി​ക​ളി​ലൊ​തു​ങ്ങു​ന്ന പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ലാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലും അ​റ​സ്റ്റു​മു​ണ്ടാ​യ​ത്. ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് നാ​ട​കം അവതരിപ്പിച്ചത്.

ആ​രാ​ണ് നാ​ട​ക​ത്തി​ന്റെ തി​ര​ക്ക​ഥ ത​യ്യാറാ​ക്കി​യ​തെ​ന്നും അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നു​മാ​ണ് പൊ​ലീ​സ് ചോദ്യംചെയ്യലിൽ തിരക്കിയതെന്ന് സ്കൂ​ൾ സി​ഇ​ഒ തൗ​സീ​ഫ് മ​ദി​ക്കേ​രി പ​റ​യു​ന്നു. അതേസമയം സ്‌​ക്രി​പ്റ്റി​ൽ ഇ​ല്ലാ​ത്ത വാ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​മ്മ കു​ട്ടി​യെ പ​രി​ശീ​ലി​പ്പി​ച്ച​താ​യി പൊലീ​സ് പറയുന്നു.

Eng­lish Sum­ma­ry: CAA against dra­ma, Police con­stant­ly ques­tion­ing children.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.