Web Desk

January 05, 2020, 6:21 pm

ഭവന സന്ദർശത്തിനെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനോട് എതിർപ്പറിയിച്ച് മുസ്ലിം അസോസിയേഷനും ലത്തീൻ സഭയും

Janayugom Online

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ എതിർപ്പ് അറിയിച്ച് മുസ്ലിം അസോസിയേഷനും ലത്തീൻ സഭയും. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രി അരുൺ റിജിജുവിനോട് ആയിരുന്നു എതിർപ്പ് അറിയിച്ചത്. പൗരത്വ നിയമം മുസ്ലിങ്ങളെ ലക്ഷ്യം വെയ്ക്കുന്നുവെന്നും തെറ്റിദ്ധാരണ ഉണ്ടങ്കിൽ നീക്കണമെന്നും എല്ലാപേരെയും വിശ്വാസത്തിൽ എടുക്കണമെന്നും സുസെപാക്യം കേന്ദ്ര മന്ത്രിയോട് ആവിശ്യപ്പെട്ടു. വീട് കയറി പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിൽ കല്ലുകടിയായിരുന്നു.

Eng­lish sum­ma­ry: CAA bill; mus­lim asso­ci­a­tion and lath­een sab­ha oppose

‘you may also like this video’