കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾക് നേരെ ബിജെപി യുടെ ആക്രമണം. പശ്ചിമ ബംഗാൾ തൊഴിലാളികളായ മൂന്ന് പേരെയാണ് ആക്രമിച്ചത്. അക്രമത്തിൽ ഒരാൾക്കു തലക്ക് ഗുരുദരമായി പരിക്കേറ്റു. കോഴിക്കോട് നാദാപുരത്തിനുടത്തുവെച്ചാണ് തൊഴിലാളികൾക്ക് ആക്രമണം സംഭവിച്ചത്. മുഖം മറച്ചെത്തിയ പത്തോളം പേരാണ് തങ്ങളെ അക്രമിച്ചതെന്നും അക്രമത്തെ തുടർന്ന് നാട്ടിലേക്ക് തിരികെ പോകുവാണെന്നും തൊഴിലാളികൾ പറഞ്ഞു. ഭീഷണിയെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന അക്രമികൾ പറഞ്ഞ സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിക്കൽ ബംഗാളിലേക്ക് തിരികെ മടങ്ങുന്നത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.