ന്യൂഡൽഹി: പൗരത്വ ഭേദഗതിയെ പിന്തുണച്ച് ബിജെപി സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന ഹാഷ്ടാഗ് ക്യാമ്പയിൽ പ്രചരിക്കുന്നത് തെറ്റായ ഹാഷ്ടാഗ്. പൗരത്വ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഹ്വാനം ചെയ്തത്. ട്വിറ്ററിൽ ട്രെന്റായ ഹാഷ്ടാഗ് ക്യാമ്പയിനിൽ അക്ഷരത്തെറ്റുണ്ടെന്ന് മനസ്സിലാക്കാതെയാണ് പലരും ട്വിറ്റ് ചെയ്യുന്നത്.
#IndiasupportsCAA എന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ ആരംഭിച്ച ക്യാമ്പയിന്റെ ഹാഷ്ടാഗ്. എന്നാൽ #IndiasupportsCCA എന്ന ബിജെപി ഐടി സെൽ ഏറ്റെടുത്ത് ട്രെന്റാക്കിയത്.സിഎഎ യ്ക്ക് പകരം സി സി എ എന്നായി ഹാഷ്ടാഗ്. ബിജെപി ഐടി സെൽ തലവൻ അജിത് മാളവ്യയും സിസിഎ ഹാഷ്ടാഗ് ഉപയോഗിച്ചാണ് ക്യാമ്പയിൻ നടത്തിയത്. അക്ഷരത്തെറ്റിനെ പരിഹസിച്ച് ഒരുപാട് പേർ രംഗത്തെത്തി. ‘cancellation of citizenship act ’ എന്ന് സിസിഎയ്ക്ക് വിമർശകർ പൂർണരൂപവും കണ്ടുപിടിച്ചു. എന്താണ് സിസിഎയും എന്തിന് ഇന്ത്യക്കാര്‍ അതിനെ പിന്തുണക്കണമെന്നും ചിലര്‍ ചോദിക്കുന്നു.
English summary: caa bill bjp’s trending hashtag campaign became mistake
‘you may like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.