Web Desk

പാലക്കാട്

January 23, 2020, 3:13 pm

പൗരത്വ നിയമം; ഏറ്റുമുട്ടലിനില്ലെന്ന് ഗവർണർ

Janayugom Online

പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ ആരുമായും ചർച്ചയ്ക്ക് തയ്യാറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗം തന്റെ ചുമതലയാണെന്നും അത് നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഞാന്‍ ചെയ്യുമെനും ഗവര്‍ണര്‍ പറഞ്ഞു.പ്രശ്നങ്ങൾ ഒരിക്കലും വ്യക്തിപരമല്ലെന്നും ഗവർണറെ വിവരങ്ങൾ അറിയിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

പലകാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാവാം. ജനാധിപത്യത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish sum­ma­ry: Gov­er­nor is ready for dis­cus­sion in CAA

YOU MAY ALSO LIKE THIS VIDEO