Web Desk

ന്യൂഡല്‍ഹി

January 24, 2020, 11:26 pm

സിഎഎ: കേരളത്തിന്റെ ഹർജി അടുത്തയാഴ്ച പരിഗണിക്കും

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി രജിസ്ട്രി ഇന്നലെ കേസ് നമ്പര്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെയും, ജയ്ദീപ് ഗുപ്തയും ഹാജരാകും. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് ഹാജരാകുക. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാന സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്ന നിലപാടാകും അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലും സ്വീകരിച്ചേക്കുക.

Eng­lish sum­ma­ry: CAA: Ker­ala’s plea will be con­sid­ered next week

YOU MAY ALSO LIKE THIS VIDEO