ന്യൂഡൽഹി: ഉത്തർപ്രദേശിൽ അനാഥരായ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമവും ജയ് ശ്രീ റാമും വിളിപ്പിച്ചതായി റിപ്പോർട്ട് . പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ചാണ് ഉത്തർപ്രദേശ് പൊലീസിന്റെ കൊടും ക്രൂരത. അനാഥാലയത്തിലെ വൃദ്ധനായ അധ്യാപകനെയും ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നും മർദ്ദനത്തെത്തുടർന്ന് ബാലന്മാരുടെ മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടായെന്നും ‘ദി ടെലഗ്രാഫ്’ ആണ് റിപ്പോർട്ട് ചെയ്തത്.
സമാധാനപരമായി നടന്ന പ്രതിഷേധനത്തിനു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജ്ജ് ഉണ്ടായതോടെ ആളുകൾ ചിതറിയോടി. ചിലർ സമീപത്തുണ്ടായിരുന്ന അനാഥാലയത്തിലേക്ക് ഓടിക്കയറി. ഇവരെ പിന്തുടർന്നെത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ കുട്ടികളോ അധ്യാപകനോ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലായിരുന്നു എന്നാണ് പ്രദേശവാസി സാക്ഷ്യപ്പെടുത്തുന്നത്.
മർദ്ദനത്തിനു ശേഷം അധ്യാപകനെയും കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് മർദ്ദനത്തിന്റെ ക്രൂരത വർധിപ്പിച്ച പൊലീസ് ബാലന്മാരെ ലൈംഗിക പീഡനത്തിനും ഇരയാക്കി. ചില പൊലീസുകാർ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു. ഉറങ്ങാൻ അനുവദിക്കാതെ, കുടിക്കാൻ വെള്ളം നൽകാതെ, ശൗചാലയത്തിൽ പോവാൻ അനുവദിക്കാതെയായിരുന്നു പൊലീസിൻ്റെ പീഡനം. മുട്ടുകുത്തി നിർത്തിയാണ് പൊലീസ് ബാലന്മാരെ മർദ്ദിച്ചത്.
English summary:caa nrc up police sexual assault minor report
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.