മാനന്തവാടി: മതത്തിന്റെ രാജ്യത്തെ വിട്ടു മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നഗരസഭ ഭരണ ഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹാറാലി നടത്തി. ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് റാലി നടത്തുന്നത്.
സെന്റ് ജോസഫ് ടി ടി ഐ പരിസരത്ത് നിന്നും ആരംഭിച്ച റാലി മാനന്തവാടി പട്ടണത്തെ ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു . കുടുംബശ്രീ പ്രവർത്തകർ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, വ്യാപാരികൾ, മോട്ടോർ തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് മഹാറാലിയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്. രാഷ്ട്രപിതാവിന്റെയും അംബേദ്‌കറിന്റെയും ചിത്രങ്ങളും ഭരണഘടനയുടെ ആമുഖവുമടങ്ങിയ പ്ലക്കാർഡുകളുമായി ആബാലവൃദ്ധം ജനങ്ങളും റാലിയെ സമ്പുഷ്ടമാക്കി.
പാലക്കാട് വിക്ടോറിയ കോളജ് അസോസിയേറ്റ് പ്രൊഫസർ റഫീഖ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ അധ്യക്ഷയായി കടവത്ത് മുഹമ്മദ്, പി വി ജോർജ് , കെ എം വർക്കി, അഡ്വ: എൻ കെ വർഗീസ്, പടയൻ മുഹമ്മദ്, ഇ ജെ ബാബു, വി കെ തുളസീദാസ്, കെ ഉസ്മാൻ എന്നിവർ സംസാരിച്ചു. പി ടി ബിജു സ്വാഗതവും ‚ജേക്കബ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
English summary: caa protest at wayanad
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.