August 12, 2022 Friday

Related news

April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 24, 2020
February 22, 2020
February 21, 2020

പൗരത്വ ഭേദഗതി: പ്രക്ഷോഭം ശക്തമായി തുടരുന്നു

Janayugom Webdesk
ന്യൂഡൽഹി
January 20, 2020 8:21 am

ബിജെപിയുടേയും സംഘപരിവാറിന്റെയും പ്രതിപ്രചാരണങ്ങൾ അവഗണിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്തെ ഗ്രസിക്കുന്നു. വിവാദ നിയമം പാസാക്കിയ അന്ന് മുതൽ ആരംഭിച്ച സംഭവം 39 ദിവസം കഴിഞ്ഞും കൂടുതൽ ശക്തിയാർജ്ജിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഡൽഹിയിലെ ഷഹീൻ ബാഗിൽ തുടരുന്ന സമരത്തിന് പങ്കെടുക്കാനും അഭിവാദ്യം അർപ്പിക്കാനുമായി സമൂഹത്തിന്റെ നാനാതുറകളിലെ ആയിരങ്ങളാണ് ദിനംപ്രതി എത്തുന്നത്. ഡൽഹി-ഹരിയാന- യുപി എന്നീ സംസ്ഥാനങ്ങളെ യോജിപ്പിക്കുന്ന 13 എ റോഡ് ഒഴിഞ്ഞുപോകാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്നാണ് ഷഹീൻ ബാഗിൽ വനിതകളുടെ പ്രതിഷേധം ആരംഭിച്ചത്. കൊൽക്കത്തയിലെ പാർക്ക് സർക്കസ് മൈതാനത്ത് നടക്കുന്ന പ്രതിഷേധവും രാജ്യശ്രദ്ധ ആകർഷിക്കുന്നു. ഇപ്പോഴും 60 മുസ്‌ലിം വനിതകളാണ് പ്രതിഷേധം തുടരുന്നത്. ഇത് ഒരു ജീവൻമരണ പോരാട്ടണെന്നാണ് സമരത്തെ ഗവേഷണ വിദ്യാർഥിയും പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന നൗസീം ബാബ ഖാൻ പ്രതികരിച്ചു.

ഗായകനായ കബീർ സുമൻ, സാമൂഹ്യ പ്രവർത്തകരായ ഉമർ ഖാലിദ്, യോഗേന്ദ്ര യാദവ് തുടങ്ങിയവർ വിവിധ പ്രതിഷേധ സ്ഥലങ്ങൾ സന്ദർശിച്ചു. നാഗാലാൻഡിലെ ദിമാപൂരിൽ തുടരുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ജനങ്ങളുടെ ശബ്ദം കേൾക്കുക, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നമ്മൾ ഒരുമിച്ച് തുടങ്ങിയ ബാനറുകൾ എന്തിയാണ് സമരം. നാഗാലാൻഡിലെ ആദിവാസി നേതാക്കൾ, ഗ്രാമ മുഖ്യർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഏറെ സംഘർഷഭരിതമായ സമരങ്ങൾക്ക് വേദിയായ അസമിൽ പൗരത്വ ഭേദഗതി വിജ്ഞാപനത്തെത്തുടർന്ന് വീണ്ടും ശക്തമായിട്ടുണ്ട്.

ഗുവാഹത്തിയിലെ ലതാസിൽ മൈതാനത്ത് ഇന്നലെ നടന്ന റാലിയിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ഈസ്റ്റ് ഡല്‍ഹി ഖുറേജിയില്‍ ആയിരത്തിലധികം സ്ത്രീകളാണ് സമരം തുടരുന്നത്. നിർമ്മല സീതാരാമനെതിരെ ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ പ്രതിഷേധിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മന്ത്രി എത്തുന്നുവെന്ന് അറിഞ്ഞ ഉടനെ ഇയാൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് അറസ്റ്റ്. ഗാന്ധിജി സ്ഥാപിച്ച അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പ്രതിഷേധവും ശക്തമായി തുടരുന്നു. മുൻ കേന്ദ്ര മന്ത്രിയും ബിജെപി മുൻ നേതാവുമായ യശ്വന്ത് സിൻഹ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ സ്ഥലത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ച വൈസ് ചാൻസിലർ അനാമിക് ഷായ്ക്കെതിരെയും പ്രതിഷേധം ശക്തമായി തുടരുന്നു. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലും ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. യുപിയിലെ മുസഫർ നഗറിൽ ഇന്നലെയും ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. അറസ്റ്റിലായ പ്രതിഷേധക്കാരിൽ 14 പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധക്കാർക്കുനേരെ പോക്സോ ഉൾപ്പെടെയുള്ള കരിനിയമങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ ചുമത്തുന്നത്.

Eng­lish sum­ma­ry: CAA protest continues

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.