Web Desk

മൊറാദാബാദ്

February 16, 2020, 9:18 pm

സിഎഎ പ്രതിഷേധം: കവി ഒരു കോടി നൽകണമെന്ന് നോട്ടീസ്

Janayugom Online

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കവി ഇമ്രാൻ പ്രതാപ് ഗാർഹി ഒരു കോടി രൂപ നൽകണമെന്ന് ജില്ലാ ഭരണകൂടം. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിനെ വിന്യസിച്ചതിനാണ് കവിയും രാഷ്ട്രീയ പ്രവർത്തകനുമായ ഇമ്രാൻ പ്രതാപ് ഗാർഹി 1.04 കോടി രൂപ നൽകണമെന്ന് മൊറാദാബാദ് അഡീഷണൽ സിറ്റി മജിസ്ട്രേറ്റ് രാജേഷ് കുമാർ നൽകിയ നോട്ടീസിൽ പറയുന്നത്.

മൊറാദാബാദ് നഗരത്തിൽ ജനുവരി 29 മുതൽ സിഎഎ വിരുദ്ധ പ്രതിഷേധം നടക്കുകയാണ്. അവിടെ പൊലീസിനെ വിന്യസിച്ചതിന് ദിവസം 13.42 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ പ്രതാപ് ഗാർഹിയിൽ നിന്നും 1.04 കോടി രൂപ ഈടാക്കണമെന്നും നോട്ടീസിൽ പറയുന്നു.

സമരത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ സിആർപിസിയിലെ സെക്ഷൻ 111 പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഇവിടെ സമാധാനം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്ന ബോണ്ട് ഒപ്പിടണമെന്നും ആവശ്യപ്പെട്ടിരുന്നു. പത്ത് ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും രണ്ട് ജാമ്യക്കാരെയും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതാപ് ഗാർഹി ഹാജരായില്ലെന്നും മജിസ്ട്രേറ്റ് പറയുന്നു.

അതേസമയം പ്രതിഷേധിക്കുന്നവരെ വേട്ടയാടുകയാണെന്ന് പ്രതാപ് ഗാർഹി പറഞ്ഞു. പ്രതിഷേധക്കാരുടെ വാ മൂടിക്കെട്ടാനും സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള ശ്രമമാണ്. ആളുകൾ ഉദ്യോഗസ്ഥർക്കെതിരെ സംസാരിക്കുന്നത് യുപി സർക്കാർ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry; CAA protest: dis­trict admin­is­tra­tion wants poet Imran Prat­ap Garhi to pay Rs 1 crore

YOU MAY ALSO LIKE THIS VIDEO