നെടുങ്കണ്ടം: പൗരത്വ സംരക്ഷണ റാലിയും പൊതുസമ്മേളനവും നടന്നു. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. നെടുങ്കണ്ടം പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലിയുടെ ഉദ്ഘാടനം നെടുങ്കണ്ടം ജമാഅത്ത് പ്രസിഡന്റ് പി.എസ് യൂനുസ് നിര്‍വ്വഹിച്ചു. കിഴക്കേകവലയില്‍ നടന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം പ്രസിഡന്റ് വി.എം സാലിഹ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ആമുഖ പ്രഭാഷണവും കെഡിപി സ്ഥാപക നേതാവ് കെ. അംബുജാക്ഷന്‍ വിഷയാവതരണവും, കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറി പ്രഫ. കടയ്ക്കല്‍ ജൂനൈദ് മുഖ്യപ്രഭാഷണവും സ്വാഗത സംഘം കണ്‍വീനര്‍ അല്‍ ഹാഫിള് യൂസുഫ് ആല്‍ഖാസിമി സ്വാഗതവും പ്രാഗ്രാം കമ്മറ്റി കണ്‍വീനര്‍ മുഹമ്മദ് റഫീഖ് മൗലവി കൃതജഞ്തയും പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരന്‍, പി.കെ സദാശിവന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, എന്‍.കെ ഗോപിനാഥന്‍, സി.പി ഷാജഹാന്‍ മൗലവി, കെ.എം.എം ഷുക്കൂര്‍, ജോസ് പാലത്തിനാല്‍, വിവിധ ജമായത്ത് പ്രസിഡന്റ്മാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രിയ‑മത‑സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
English summary: caa protest rally at nedumkandam
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.