June 7, 2023 Wednesday

Related news

January 8, 2023
January 8, 2023
November 1, 2022
October 31, 2022
September 12, 2022
September 9, 2022
May 6, 2022
May 5, 2022
April 9, 2022
February 18, 2022

സിഎഎ പ്രതിഷേധം: റിപ്പോർട്ട് സമർപ്പിച്ചത് സംഘപരിവാർ അനുകൂലികൾ

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
June 3, 2020 9:11 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത് സംഘപരിവാർ അനുകൂലികൾ. ഗുജറാത്ത് കലാപം, ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് എന്നിവയുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ ഫോറൻസിക് വിദഗ്ധൻ, ദേശീയ അന്വേഷണ ഏജൻസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ഉൾപ്പെട്ട ആറംഗ സമിതിയാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയത്.

ആം ആദ്മി പാർട്ടി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരുടെ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് കാരണമെന്നാണ് സമിതി അംഗവും ഫോറൻസിക് സയൻസ് വിദഗ്ധനുമായ ഡോ. തീർത്ഥദാസ് ദോഗ്ര റിപ്പോർട്ട് നൽകിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ എന്നിവരുടെ ഇടപെടലാണ് ഡൽഹി കലാപത്തിന് കാരണമെന്ന് എൻഐഎ അഭിഭാഷകനും സംഘപരിവാർ അനുകൂലിയുമായ നീരജ് അറോറ റിപ്പോർട്ടിൽ പറയുന്നു. ഡൽഹി കലാപം സംബന്ധിച്ച് ഹിന്ദുക്കൾക്ക് അറിവില്ലായിരുന്നുവെന്നും മുസ്‌ലിങ്ങളാണ് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും നീരജ് അറോറ 70 പേജുള്ള റിപ്പോർട്ടിൽ കുറിച്ചു. മൂന്നമത്തെ അംഗമായ നീരാ മിശ്രയും സംഘപരിവാറുമായി അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്.

ദ്രൗപതി ട്രസ്റ്റ് എന്ന പേരിൽ ഹിന്ദുമത ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് നീരാ മീശ്ര. ഹിന്ദുക്കളെ കുറ്റവിമുക്തരാക്കുന്ന നിലപാടാണ് നീരാ മിശ്രയും റിപ്പോർട്ടിൽ കുറിച്ചത്. മഹാരാഷ്ട്ര ഹൈക്കോടതി മുൻ ജഡ്ജി അംബാദാസ് ജോഷി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിവേക് ദുബെ, മുൻ ഐഎഎസ് ഓഫീസർ എംഎൽ മീണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ കാലത്ത് മഹാരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനായിരുന്നു അംബാദാസ് ജോഷി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിരീക്ഷകനായിരുന്നു ദുബെ.

Eng­lish sum­ma­ry: report  sub­mit­ted by Sangh Pari­var supporters.

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.