Web Desk

ന്യൂ ഡൽഹി

February 25, 2020, 12:13 pm

ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം ഏഴായി: പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Janayugom Online

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം ഏഴായി. ഗോകുൽപുരി എ. സി. പി. ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നൂറിലേറേ പേർക്ക്പരിക്കേറ്റിട്ടുണ്ട്. ഇവർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പരുക്കേറ്റവരിൽ പത്തു പേരുടെ നില അതീവ ഗുരുതമാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദ്, മോജ്പുർ, ഭജൻപുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവൽ നഗർ, കബീർ നഗർ, ദയാൽപുർ, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാർ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ അടിയന്തര ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും യോഗത്തിൽ പങ്കെടുക്കും.

Eng­lish sum­ma­ry: caa-protest sev­en death

you may also like this video