സിഎഎ: പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാൻ, മഹാരാഷ്ട്

Web Desk

ജയ്‌പൂർ

Posted on January 19, 2020, 10:26 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ. കേരളമാണ് സിഎഎക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയത്. കഴിഞ്ഞദിവസം പഞ്ചാബ് നിയമസഭയും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരിക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിൽ ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന എംഎല്‍എ വാജിബ് അലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ മൂന്ന് പാര്‍ട്ടികളും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് നിലപാടെടുത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് പ്രമേയം പാസാക്കാൻ കളമൊരുങ്ങിയത്. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ കൂട്ടത്തോടെ രംഗത്തെത്തിയാൽ വൻ പ്രതിഷേധം മറികടന്ന് കേന്ദ്രസര്‍ക്കാരിന് നിയമവുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കരുതപ്പെടുന്നത്.

Eng­lish sum­ma­ry: CAA: Rajasthan and Maha­rash­tra ready to pass res­o­lu­tion

YOU MAY ALSO LIKE THIS VIDEO