October 3, 2022 Monday

Related news

September 16, 2022
August 4, 2022
April 14, 2022
January 22, 2022
January 19, 2022
October 7, 2021
October 6, 2021
June 19, 2021
June 18, 2021
June 18, 2020

സിഎഎ ഇന്ത്യയിൽ വിദ്വേഷ പ്രചരണങ്ങൾക്ക് വഴിവച്ചു: യുഎൻ

Janayugom Webdesk
ന്യൂഡൽഹി
May 20, 2020 10:09 pm

പൗരത്വ നിയമ ഭേദഗതി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾക്കും അതിക്രമങ്ങൾക്കും വഴിവച്ചുവെന്ന് ഐക്യരാഷ്ട്ര സം­­ഘടന ഉദ്യോഗസ്ഥൻ. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ നിയമ ഭേദഗതി മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ള പല ന്യൂനപക്ഷങ്ങളെയും പരിഗണിക്കാതെയുള്ളതാണെന്നാണ് യുഎൻ വംശഹത്യ തടയൽ വിഭാഗത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് അഡാമ ഡിയേങ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണ് സിഎഎ എന്നും ഇത് അടിസ്ഥാനപരമായി വിവേചനപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും മനുഷ്യാവകാശ മേധാവിയും ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പൗരത്വനിയമ ഭേദഗതിയെ വിമർശിച്ച് നിലപാടറിയിച്ചിരുന്നു. ആഗോളതലത്തിലുണ്ടായിരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നടന്ന വ്യവഹാരത്തില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിച്ചേല്‍ ബാച്‌ലെ ഹര്‍ജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യൻ സുപ്രീം കോടതിയെ യുഎന്‍ ഏജന്‍സി സമീപിക്കുന്നത്. കേസില്‍ കൂടുതല്‍ വിവരം ഹാജരാക്കാനുള്ള മൂന്നാം കക്ഷി (അമിക്കസ്‌ക്യൂറി) ആകാന്‍ താല്പര്യമുണ്ടെന്ന് കാട്ടിയായിരുന്നു ഹർജി. ഇന്ത്യയിൽ നിയമഭേദഗതിയ്ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും രാജ്യത്ത് വർധിച്ചുവരുന്ന ഇസ്‌ലാം വിരുദ്ധതയും പരിഗണിച്ചാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്ന് യുഎൻ പ്രത്യേക ഉപദേഷ്ടാവ് അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ രാജ്യസഭാംഗം സുബ്രഹ്മണ്യസ്വാമിയുടെ പരാമർശം പത്രക്കുറിപ്പിൽ പേരെടുത്തു പറയുന്നുണ്ട്. സമത്വവും വിവേചന രാഹിത്യവും അടിസ്ഥാനമാക്കിയ ഇന്ത്യയുടെ മതേതര ചരിത്രത്തിന് കളങ്കമേൽപ്പിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും യുഎൻ നിരീക്ഷിച്ചു.

ENGLISH SUMMARY:caa sparked hate cam­paign in india: un
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.