June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ സധൈര്യം തുറന്നടിച്ച് മലയാളികളുടെ ആ പ്രിയ നടി !

By Janayugom Webdesk
December 16, 2019

ജാമി അ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലും അലിഗഢ് മുസ്ലിം സർവകലാശാലയിലും പൊലീസ് നടത്തിയ അക്രമങ്ങൾക്കെതിരെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പേരാണ് ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ പൗരത്വ ഭേദഗതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി അമല പോൾ.

https://www.mathrubhumi.com/polopoly_fs/1.4366993!/image/image.jpeg_gen/derivatives/landscape_607/image.jpeg

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ജാമിയ മിലിയ സർവകലാശായയിൽ വിദ്യാർഥികളുടെ നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ പരാമർശിച്ചായിരുന്നു അമലയുടെ സ്റ്റാറ്റസ്. അമല പോളിനെ കൂടാതെ നടിപാർവതി തിരുവോത്തും പൊലീസ് നടത്തിയ അക്രമങ്ങൾക്കെതിരെ വിമർശനം അറിയിച്ചിരുന്നു. ‘ജാമിഅ, അലിഗഢ്.. ഭീകരത’ എന്നായിരുന്നു പാർവതി ഇക്കാര്യത്തിൽ പ്രതികരിച്ചത്. അലിഗഢ് സർവകലാശാലയിലെ പൊലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉൾപ്പെടുത്തി മാധ്യമപ്രവർത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാർവതി ഇക്കാര്യം പറഞ്ഞത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.