ലക്നോ: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഉത്തർപ്രദേശിലും പ്രതിഷേധം വ്യാപിക്കുന്നു. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
യുപിയിലെ സാംബാലിൽ പ്രതിഷേധക്കാർ സ്റ്റേറ്റ് ട്രാൻപോർട്ട് ബസ് കത്തിച്ചു. നാല് ബസുകളും പോലീസ് വാഹനവും പ്രതിഷേധക്കാർ തല്ലിതകർത്തു.
ലക്നോവിൽ പോലീസ് ഔട്ട് പോസ്റ്റും പ്രതിഷേധക്കാർ കത്തിച്ചു. ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ രാത്രി 144 പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ബിൽ എത്രയും വേഗം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.