ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകർ കാലിയായ അഞ്ച് ട്രെയിനുകൾക്ക് തീവെച്ചു. മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എൻഡിടിവിറിപ്പോർട്ട് ചെയ്തു.
പ്രതിഷേധങ്ങളിൽ മൂന്ന് ട്രാൻസ്പോർട്ട് ബസുകൾ അടക്കം 15 ബസുകൾക്ക് തീയിട്ടു. യാത്രക്കാരെ ബസുകളിൽനിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകൾ അഗ്നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേയീയപാത- 34 മുർഷിദാബാദിൽ പ്രക്ഷോഭകാരികൾ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോൾ പ്ലാസയും അഗ്നിക്കിരയാക്കിയതായിപിടിഐ റിപ്പോർട്ട് ചെയ്തു.
ഹൗറയിലെ സങ്ക്രൈൽ റെയിൽവേ സ്റ്റേഷനു പരിസരത്തുള്ള റോഡുകൾ നൂറകണക്കിനു വരുന്ന പ്രക്ഷോഭകർ തടയുകയും റെയിൽവേ സ്റ്റേഷൻ കെട്ടിത്തിൽ തീയിടുകുയം ചെയ്തു. ടിക്കറ്റ് കൗണ്ടർ അടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായി. സമീപമുള്ള ഒരു കടയ്ക്കും പ്രതിഷേധക്കാർ തീയിട്ടു.
മുർഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുർ, ഫറാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങളിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ, നൽപുർ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.