August 18, 2022 Thursday

Related news

August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടത് വലത് മുന്നണികൾ ഒന്നിക്കുന്നു

Janayugom Webdesk
December 13, 2019 5:40 pm

തിരുവനന്തപുരം: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടരുമ്പോൾ കേരളത്തിൽ ഇത്തരമൊരു നടപടി നടപ്പാകില്ലെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരിന്നു. ഇപ്പോൾ ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇടത് വലത് മുന്നണികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക്.

you may also like this video

തിങ്കളാഴ്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുാനാണ് തീരുമാനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരപരിപാടി തീരുമാനിച്ചത്. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ മന്ത്രിമാരും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപി സര്‍ക്കാരിന്റെ വിവാദ നിയമനിര്‍മാണത്തിനെതിരെ കൈകോര്‍ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.