June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധം

By Janayugom Webdesk
December 23, 2019

ഡാളസ്സ്: പൗരത്വ ഭേതഗതി ബില്‍, നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ഇന്ത്യയില്‍ ആളിപടരുന്ന ജനരോഷത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും ശക്തമായി പ്രതിഷേധം അറിയിക്കുന്നതിനും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍ നടന്നുവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 22 ഞായറാഴ്ച ഡാളസ്സ് ഡീലെ പ്ലാസക്ക് സമപം ഇന്ത്യന്‍ അമേരിക്കന്‍ വിവിധ മതങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഒത്തുചേര്‍ന്ന് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഇന്ത്യയുടെ മതേതരത്വത്തെ വേരോടെ പിഴുതെറിയുന്ന ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്ന പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ അഡ്വക്കസി ഗ്രൂപ്പ് ഓഫ് ഇന്ത്യന്‍ മുസ്ലീംസും കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ ടെക്‌സസ്സും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നിരവധി കുട്ടികളും, യുവതി യൂവാക്കളും മുതിര്‍ന്നവരും ആവേശ പൂര്‍വ്വമാണ് പങ്കെടുത്തത്.

ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ അനുഭവപ്പെട്ട അതിശൈത്യത്തെ അവഗണിച്ചാണ്, മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഡീലെ പ്ലാസക്ക് സമപം എത്തിച്ചേര്‍ന്നത്. ഷരീബ്, ഹുമയൂണ്‍, മരിയ, സയ്യദ് അഹമ്മദ്, സഫര്‍ അന്‍ജും, ഷാറോണ്‍ എന്നിവര്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.