പൗരത്വബിൽ പോരാട്ട സമരത്തിൽ ജീവിതത്യാഗം ചെയ്തവർക്ക് ആദരാഞജലികൾ അർപ്പിച്ചു മാനന്തവാടിയിൽ സിപിഐ പ്രകടനം

Web Desk
Posted on December 23, 2019, 7:39 pm
മാനന്തവാടി: ദേശിയ പൗരത്വ നിയമം റദ്ദ് ചെയ്യുക, ജനാധിപത്യത്തിനും മതേതരത്വത്തിനും മാധ്യമ സ്വാതന്ത്രത്തിനുമായി പോരാടുക, പൗരത്വബിൽ പോരാട്ട സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മാനന്തവാടി പഴശ്ശി കുടിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം മാനന്തവാടി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.പ്രകടനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, രജിത്ത് കമ്മന, ദിനേശ്ബാബു, ആലി തിരുവാൾ, ശോഭരാജൻ, കെ.സജീവൻ, വി.വി ആന്റണി, എം ബാലകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.