ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.എന്‍പിആറിനും സെന്‍സസിനുമായി സര്‍ക്കാര്‍ 13,000 കോടി രൂപ അനുവദിച്ചതായി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. സെന്‍സസിനായി 8,754 കോടി രൂപയും എന്‍പിആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. രാജ്യത്തെ സാധാരണ താമസക്കാരുടെ പട്ടികയാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ അഥവാ എന്‍പിആര്‍. കഴിഞ്ഞ ആറ് മാസമോ അതില്‍കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കില്‍ അടുത്ത ആറ് മാസമോ അതില്‍ കൂടുതലോ ആ പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എന്‍പിആറില്‍ സാധാരണ താമസക്കാരന് എന്ന് നിര്‍വചിക്കുന്നത്. സെന്‍സസിന്റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോമെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യപകമായി സെന്‍സെസ് എന്‍ആര്‍പി കണക്കെടുപ്പ് നടക്കുന്നത്. എന്നാല്‍ നടപടിയെ കേരളവും ബംഗാളും എതിര്‍ത്തിരുന്നു. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍പിആര്‍ പുതുക്കാനുള്ള നടപടിയുമായി സഹകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ എന്‍ആര്‍പിയെ സംബന്ധിച്ച ഒരു പ്രവര്‍ത്തനവും ഏറ്റെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.