23 April 2024, Tuesday

പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
October 21, 2021 8:13 pm

വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പുരസ്‌കാരങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ‘കേരള ജ്യോതി,’ ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് ‘കേരള ജ്യോതി’ അവാര്‍ഡ് നല്‍കും. ‘കേരള പ്രഭാ’ അവാര്‍ഡ് രണ്ട് പേര്‍ക്കും ‘കേരള ശ്രീ’ അഞ്ച് പേര്‍ക്കും നല്‍കും. പ്രിലിമിനറി കമ്മറ്റിയും അതിനു ശേഷം മറ്റൊരു കമ്മിറ്റിയും ചേര്‍ന്നുള്ള സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ഒരു പുരസ്‌കാര കമ്മിറ്റി രൂപീകരിച്ച് അവാര്‍ഡുകള്‍ തീരുമാനിക്കും.

പുരസ്‌കാരങ്ങളുടെയും വിശദാംശങ്ങളുടെയും എണ്ണം പരസ്യപ്പെടുത്തുകയും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എല്ലാ വര്‍ഷവും ഏപ്രിലില്‍ നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്യും. നവംബര്‍ 1 കേരള പിറവി ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവാര്‍ഡ് വിതരണ ചടങ്ങ് രാജ്ഭവനില്‍ നടക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നാണ് പത്മ പുരസ്‌കാരങ്ങള്‍. മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്: പത്മവിഭൂഷണ്‍ (അസാധാരണവും വിശിഷ്ടവുമായ സേവനത്തിന്), പത്മഭൂഷണ്‍ (ഉന്നതമായ വിശിഷ്ട സേവനം), പത്മശ്രീ (വിശിഷ്ട സേവനം). പൊതുസേവനത്തിന്റെ ഒരു ഘടകം ഉള്‍പ്പെടുന്ന എല്ലാ മേഖലകളിലെയും പ്രവര്‍ത്തനങ്ങളിലോ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനോ ആണ് അവാര്‍ഡ്. എല്ലാ വര്‍ഷവും പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റി നല്‍കുന്ന ശുപാര്‍ശകള്‍ക്കനുസരിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

Eng­lish Sum­ma­ry: Cab­i­net decides to intro­duce state awards

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.