മന്ത്രിസഭായോഗ തീരുമാനങ്ങള്‍; കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി

Web Desk
Posted on September 23, 2020, 10:23 pm

കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

2019‑ൽ അംഗീകരിച്ച ചട്ടങ്ങളിൽ ചിലതു സംബന്ധിച്ച് നിർമാണ മേഖലയിലെ വിവിധ സംഘടനകൾ സർക്കാരിന് പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിശോധിച്ചാണ് ചില മാറ്റങ്ങൾ തീരുമാനിച്ചത്.

18,000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് റോഡിൻറെ വീതി പത്തു മീറ്റർ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളിൽ ഒന്ന്.

ഫ്ളോർ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ രീതിയിലുള്ള ഫോർമുല തന്നെ ഉപയോഗിക്കാൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള ചട്ടങ്ങൾ പ്രകാരം ഫ്ളോർ ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്ളോർ ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019‑ൽ വരുത്തിയ ഭേദഗതി പ്രകാരം അത് ബിൽട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി മാറ്റി. ഇത് കാരണം നിർമിക്കാവുന്ന ഫ്ളോർ ഏരിയ കുറഞ്ഞതായി നിർമാണ മേഖലയിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഇത് ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് പഴയ ഫോർമുല തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചത്.

Eng­lish sum­ma­ry; Cab­i­net deci­sions; Amend­ment of build­ing codes

You may also like this video;